+91 99959 79727
Innovation Research & Development Park (IRDP) "Making Entrepreneur's"

ഐർഡിപി എന്തിനുവേണ്ടി

നാടിന് വേണ്ടതു സംരംഭകത്വ ആശയങ്ങളും അവ യാഥാർത്ഥ്യമാക്കാൻ ശേഷിയുള്ള സമൂഹവുമാണ്. ഇവ രണ്ടും നേടിയെടുക്കുവാൻ നിരന്തരമായ പഠനങ്ങളും പ്രവർത്തനങ്ങളുമാണ് ഐർഡിപി ഒരുക്കുന്നത്, നാട്ടിലെ സാധാരണക്കാർ സംരംഭകരാവുന്നതു വഴി എല്ലാ കുടുംബത്തിലും വരുമാനമെടുക്കുകയും കെട്ടുറപ്പുള്ള സാമ്പത്തികശേഷിയായി രാജ്യം പുരോഗമിക്കുകയും ചെയ്യും. സ്വയംപര്യാപ്തതയുള്ള നാടാക്കി രാജ്യത്തിലെ ഓരോ സംസ്ഥാനങ്ങളും മാറ്റിയെടുക്കുകയും ഒപ്പം പ്രാദേശിക കയറ്റുമതിയും ഇറക്കുമതിയും കൂടാതെ ഈ ഉൽപ്പന്നങ്ങളുടെ അന്തർദേശീയ വിപണന സാധ്യതകൾ കൂടെ ലക്ഷ്യമിട്ട് അവയുടെ കയറ്റുമതിയെയും പ്രോത്സാഹിപ്പിച്ച് രാജ്യത്തിൻറെ പുരോഗതിയാണ് ഐ ആർ ടി പി ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിൽ തന്നെ ആവശ്യമാർന്ന സംരംഭകത്വ ആശയങ്ങളിൽ ഐആർഡിപി റിസേർച്ച് ചെയ്യുന്നതോടൊപ്പം ആ അവസരങ്ങൾ സംരംഭക അടിസ്ഥാനത്തിൽ എങ്ങനെ തുടങ്ങി വിജയിപ്പിക്കാം എന്ന് സാധാരണക്കാർക്ക് പങ്കുവെച്ചു കൊടുക്കുകയും അവർക്ക് അടിസ്ഥാനപരമായ പരിശീലനങ്ങളും ഐആർഡിപി ആദ്യ ഘട്ടത്തിൽ നൽകി വരുന്നുണ്ട്.

വിവിധ മേഖലകളിലുള്ള സംരംഭകത്വ ആശയങ്ങൾ വ്യവസായമേഖല, ഭക്ഷ്യ സംസ്കരണം, ആധുനിക കൃഷി, മത്സ്യ സംസ്കരണം, പൗൾട്ടറി, കോസ്മെറ്റിക്സ്, ടെക്സ്റ്റൈയിൽ ഗാര്മെന്റ്സ് , സർവീസ് സെക്ടർ, തുടങ്ങി നിരവധി സാധ്യതകളാണ് പ്രാദേശിക അടിസ്ഥാനത്തിൽ സംരംഭങ്ങൾ തുടങ്ങുന്നതിലേക്ക് ഐആർഡിപി ഒരുക്കുന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന എൻആർഐ കൾക്കായി പ്രത്യേക സംരംഭകത്വ പാക്കേജുകളും ഇതോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു.

സംരംഭകരെ സപ്പോർട്ട് ചെയ്യുന്നതിന് അവശ്യമാർന്ന ഓഫീസ് ഇൻഫ്രാസ്ട്രക്ചർ, കോ വർക്കിംഗ് സ്പേയിസ്, രജിസ്ട്രേഷൻ സൗകര്യങ്ങൾ, സബ്സിഡി ലോൺ, മറ്റ് സ്കീമുകൾക്ക്‌ വേണ്ടത്ര കോൺടാക്റ്റുകൾ ട്രെയിനിങ് സെൻററുകൾ, സംരംഭകത്വ ക്യാംപുകൾ എന്നിവയെല്ലാം നടത്തുന്നതിനുമുള്ള സൗകര്യം സംരംഭകർക്കായി ഐആർഡിപി ഒരുക്കിയിരിക്കുന്നു.